---
title: "തോട്ടം ഭൂമി തരം മാറ്റുന്നതിനെതിരെ സി.പി.ഐ (എം.എൽ) താലൂക്ക് ഓഫീസ് മാർച്ച്"
english_title: "Dividing land"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175643/kalpeta dividing-land"
published_at: "2024-01-09T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d296bcc3fc_IMG-20240109-WA0019.jpg"
keywords: []
---

# തോട്ടം ഭൂമി തരം മാറ്റുന്നതിനെതിരെ സി.പി.ഐ (എം.എൽ) താലൂക്ക് ഓഫീസ് മാർച്ച്

> **Lead Summary:** **കല്പറ്റ**: നിയമവിരുദ്ധ ഭൂമി കൈയ്യേറ്റം തടയുക, സർക്കാരിൽ നിക്ഷിപ്തമാക്കേണ്ട തോട്ടം ഭൂമി തരം മാറ്റി കൈയ്യടക്കാനുള്ള നീക്കം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ 16-ന് വൈത്തിരി താലൂക്ക് ഓഫീസ് മാർച്ച് നടത്തും.

## Article Content

**കല്പറ്റ**: നിയമവിരുദ്ധ ഭൂമി കൈയ്യേറ്റം തടയുക, സർക്കാരിൽ നിക്ഷിപ്തമാക്കേണ്ട തോട്ടം ഭൂമി തരം മാറ്റി കൈയ്യടക്കാനുള്ള നീക്കം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ 16-ന് വൈത്തിരി താലൂക്ക് ഓഫീസ് മാർച്ച് നടത്തും.

11 മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി പി.ജെ ജെയിംസ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന 49 തോട്ടങ്ങളുണ്ടെന്നാണ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സ്പെഷ്യൽ ഓഫീസർക്ക് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഈ തോട്ടങ്ങളുടെ ഉടമസ്ഥത തെളിയിക്കാൻ കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ ഭരണകൂടം മൗനം തുടരുകയാണ്. ചുളിക്ക, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങളിലടക്കം റിസോർട്ടുകളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും നിർമിച്ച്  ഭൂമി വ്യാപകമായി തരം മാറ്റിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണ്ണൻ, ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ്, എം.കെ.ഷിബു, പി.ടി. പ്രേമാനന്ദ്, ബിജി ലാലച്ചൻ, കെ.ജി.മനോഹരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175643/kalpeta dividing-land)